മഴ ചാറ്റൽ പോലൊരു പ്രണയം
എന്തൊരു സുഗന്ധമാണീ
പ്രണയത്തിനു !
ഇളം മഴ പെയ്തു ,ചെറു കാറ്റിനാൽ
തള്ളി തുറക്കുന്ന ഇ ജനാലകൾ പോൽ ,
അടച്ചിട്ട ഹൃദയ കവാടം
തുറന്നു നീ
മഴയുടെ മണവും പേറി ,
ഹാ !
എവിടെയോ മറന്ന ഓർമ്മകൾ
ഇപ്പോഴും ,
ഒരു മൃദു മന്ദസ്വരം തീർക്കുന്നോ !
പരാതികളും
പരിവേദനകളും
പരിഭവങ്ങളും ഇല്ലാതെ
പതിയെ വന്നു തലോടി
നീ തിരികെ പോവുന്നപോൽ !